തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂട്ടികമ്പനി. അടുത്തത് ഏത്?

2021ലാണ് തന്റെ പുതിയ നിർമാണ കമ്പനിയുമായി മെഗാസ്റ്റാർ മമ്മൂട്ടി വരുന്നത്. പേരിലും ആദ്യം പ്രഖ്യാപിച്ച ചിത്രത്തിൽ ഉൾപ്പെടെ സവിശേഷതകൾ നിറഞ്ഞ ഒരു കടന്നു വരവായിരുന്നു മമ്മൂട്ടികമ്പനിയുടേത്.2009ൽ ചലച്ചിത്ര വിതരണ കമ്പനിയായി തുടങ്ങി പിന്നീട് നിർമാണത്തിലേക്കും കടന്ന പ്ലേഹൗസ് ആയിരുന്നു മമ്മൂട്ടിയുടേതായി നിലവിൽ ഉണ്ടായിരുന്ന കമ്പനി. ശ്യമപ്രസാദിന്റെ ഋതു പോലെ ഉള്ള ചിത്രങ്ങൾ വിതരണം ചെയ്ത പ്ലേഹൗസിന്റെ ആദ്യ നിർമാണ സംരംഭം ജവാൻ ഓഫ് വെള്ളിമല ആയിരുന്നു. പിന്നീട് ദി കിങ് ആൻഡ് കമ്മിഷണറും പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റും പ്ലേഹൗസിന്റെതായി പുറത്തിറങ്ങി. ഇമ്മാനുവൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് പോലെ ഉള്ള ചില ചിത്രങ്ങൾ വിതരണം ചെയുകയും ചെയ്തു.

പിന്നെ കുറച്ചു നാളായി അദ്ദേഹത്തിന്റെ കമ്പനിയെ കുറിച്ച് അറിവൊന്നും ഇല്ലായിരുന്നു.അങ്ങനെ ഇരിക്കെ ആണ് ലിജോ ജോസ് പെല്ലിശേരിയുടെ നന്പകൽ നേരത്ത് മയക്കം എന്ന ചിത്രവുമായി മമ്മൂട്ടികമ്പനിയുടെ വരവ്.അധികം ദിവസങ്ങൾ കഴിയാതെ തന്നെ മമ്മൂട്ടികമ്പനി തങ്ങളുടെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ആസിഫ് അലി ചിത്രത്തിലൂടെ തന്റെ പ്രതിഭ അടയാളപ്പെടുത്തിയ നിസ്സാം ബഷീറിന്റെ റോഷാക്ക് ആയിരുന്നു ആ ചിത്രം.മമ്മൂട്ടി കമ്പനിയുടേതായി തിയേറ്ററിൽ ആദ്യം റിലീസ് ആയ ചിത്രം റോഷാക് ആയിരുന്നു. ഒരേ സമയം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ റോഷാക് 40 കോടി രൂപയിലധികം തിയേറ്ററിൽ നിന്നും വാരിയ ശേഷമാണു കളം വിട്ടത്.

നന്പകൽ നേരത്തു മയക്കം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത് മുതൽ നല്ല അഭിപ്രായം നേടിയിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ കാശിനെക്കാൾ കൂടുതൽ നല്ല പേര് വാരികൂട്ടിയ ചിത്രം മമ്മൂക്കക് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും സമ്മാനിച്ചു.കേരളത്തിന്റെ ഖ്യാതി വാനോളം ഉയർത്തിയ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ അണിയിച്ചൊരുക്കിയ ജിയോ ബേബിയുമായി ആണ് മമ്മൂട്ടികമ്പനി മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചത്.പക്ഷേ തീയേറ്ററുകളിൽ എത്തിയത് മമ്മൂട്ടി കമ്പനി നാലാമത് പ്രഖ്യാപിച്ച, ഇപ്പോൾ തീയേറ്ററുകളിൽ പ്രകമ്പനം തീർക്കുന്ന കണ്ണൂർ സ്‌ക്വാഡ് ആയിരുന്നു.

ഇപ്പോഴും റിലീസ് ആവാത്ത മൂന്നാമത്തെ ചിത്രം കാതൽ-ദി കോർ ott റിലീസ് ആണ് പ്ലാൻ ചെയുന്നത് എന്ന് കേൾക്കുന്നു.ചിത്രത്തിൽ ജ്യോതിക ആണ് നായിക.നെയ്മർ മൂവിയുടെ തിരക്കഥ ഒരുക്കിയ ആദർശ് സുകുമാരൻ-പോൾസൺ സ്കറിയ എന്നീ യുവ പ്രതിഭകളാണ് കാതലിനു പിന്നിൽ. ഇതിലെ ആദർശ് സുകുമാരൻ ആണ് RDX മൂവിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ. അദ്ദേഹം ആ മൂവിയിൽ അഭിനയിച്ചിട്ടും ഉണ്ട്. അങ്ങനെ യുവ പ്രതിഭകളുടെ ഒപ്പം മമ്മൂക്ക എന്ന ലെജൻഡ് മാറ്റുരയ്ക്കുന്ന ചിത്രമാണ് കാതൽ ദി കോർ. തീയേറ്ററിലോ ott യിലോ എവിടെ ആണ് റിലീസ് ചെയുന്നതെങ്കിലും ഗംഭീര പ്രതീക്ഷയുമായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കാതൽ ദി കോർ..ഈ ചിത്രവും എക്കാലവും ഓർത്തിരിക്കാവുന്ന ഒരു ചിത്രമാവട്ടെ എന്നു ആശംസിക്കുന്നു...






 

Comments