കണ്ണൂർ സ്‌ക്വാഡ് എന്ന പ്രൊജക്ടിനെ കുറിച് കേട്ടപ്പോൾ മുതൽ എല്ലാ സിനിമപ്രേമികളും ഒരുപോലെ ആവേശത്തിലായിരുന്നു. മമ്മൂക്ക - സുഷിൻ ശ്യാം കൂട്ടുകെട്ട് ആണെന്നത് ആയിരുന്നു ആദ്യത്തെ ഹൈപ്പിന് കാരണം. ഭീഷമപർവതിലെ മ്യൂസിക്കിനെ കുറിച് ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.രണ്ടാമത്തെ വൗ ഫാക്ടർ ഇത് മമ്മൂട്ടികമ്പനി നിർമിക്കുന്ന ചിത്രം ആണെന്നത് ആയിരുന്നു.പക്ഷേ പിന്നീട് അങ്ങോട്ട് ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പ്രേക്ഷകന് കുറഞ്ഞു വരികയാണ് ചെയ്തത്. ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ വന്നപ്പോൾ മുതൽ ഇത് ഉണ്ട 2 ആണോ എന്ന തരത്തിലുള്ള പല കമെന്റുകളും വന്നിരുന്നു.പിന്നീട് ഈ ചിത്രത്തിന്റെ പ്രൊമോഷനെ കുറിച് ഫാൻസിന്റെ ഇടയിൽ തന്നെ കുറച്ചു മുറുമുറുപ്പ് ഉണ്ടായിരുന്നു. വേണ്ടത്ര പ്രൊമോഷൻ ചിത്രത്തിന് ഇല്ല എന്നത് തന്നെ ആണ് കാരണം. അത് സത്യവുമായിരുന്നു.
പിന്നീട് സെപ്റ്റംബർ 7നു ഇക്കയുടെ ജന്മദിനത്തോട് അനുബന്ധിച്ച പടത്തിന്റെ ട്രൈലെർ റിലീസ് ആയി. ഡീസന്റ് ട്രൈലെർ ആയിരുന്നെങ്കിലും പടത്തിലുള്ള പ്രതീക്ഷ കുറയ്ക്കാൻ ആ ട്രൈലെർ കാരണമായി. പ്രധാന പ്രശ്നം മുൻപ് ഇറങ്ങിയിട്ടുള്ള പല സിനിമകളുടെയും തീം ആയിട്ട് കണ്ണൂർ സ്‌ക്വാഡിന് സാമ്യം തോന്നി എന്നതാണ്. പ്രധാനമായും ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയും, പിന്നെ മമ്മൂക്കയുടെ തന്നെ ഉണ്ട മൂവിയുടെയും ഒരു കോമ്പിനേഷൻ പോലെയാണ് അനുഭവപ്പെട്ടത്. സ്റ്റോറി മുഴുവൻ ട്രൈലെറിൽ കാണിച്ചു തീർത്തു എന്നതായിരുന്നു ചിലരുടെ അഭിപ്രായം.അങ്ങനെ വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ സെപ്റ്റംബർ 28നു ചിത്രം തീയേറ്ററുകളിൽ എത്തി.എല്ലാവരുടേം മുൻവിധികളെ കാറ്റിൽ പറത്തികൊണ്ട് കണ്ണൂർ സ്‌ക്വാഡ് വിജയത്തിലേക് കുതിക്കുകയാണ്.
ASI ജോർജ് മാർട്ടിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ സ്‌ക്വാഡിന്റെ ഒരു പഴയ ദൗത്യം കാണിച്ചു കൊണ്ടാണ് മൂവി തുടങ്ങുന്നത്.തുടക്കം മുതൽ തന്നെ സുഷിൻ ശ്യാമിന്റെ മ്യൂസിക് പ്രേക്ഷകനെ സിനിമയുടെ ട്രാക്കിലേക് എത്തിക്കുന്നുണ്ട്.സിനിമ ഗംഭീര പേസിലാണ് പോവുന്നത് എന്ന ഒരു തോന്നലുണ്ടാക്കാൻ നിർണായക പങ്കു വഹിക്കുന്നത് സുഷിൻ ശ്യാമിന്റെ മ്യൂസിക് തന്നെ. കണ്ണൂർ സ്‌ക്വാഡ് ഒരു പ്രധാന ദൗത്യം ഏറ്റെടുക്കുന്നതും അവരിലൂടെ കുറ്റവാളികളിലേക്കുള്ള പ്രേക്ഷകന്റെ സഞ്ചാരവുമാണ് യഥാർത്ഥത്തിൽ കണ്ണൂർ സ്‌ക്വാഡ്. നല്ല വൃത്തിയായി എക്സിക്യൂട്ട് ചെയ്ത ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ് ഗംഭീരമായിരിക്കും എന്ന പ്രതീക്ഷ നൽകി തന്നെയാണ് അവസാനിക്കുന്നത്.
സുഷിൻ ശ്യാം തന്നെ ആലപിച്ച മനോഹര ഗാനത്തോടെ ആണ് സെക്കന്റ് ഹാഫ് ആരംഭിക്കുന്നത്. ഈ ഗാനം 2 കഷണങ്ങളായി കൃത്യ സ്ഥലത്ത് പ്ലേസ് ചെയ്തിട്ടുണ്ട് സംവിധായകൻ. കൂടുതൽ സ്ഥലങ്ങളിലും റിയലിസ്റ്റിക് രീതി പിന്തുടരുന്ന ചിത്രം കുറച്ചു നാടകീയത കൊണ്ട് വരുന്നത് സംഘട്ടനരംഗങ്ങളിൽ ആണ്. മമ്മൂട്ടിയെ പോലെ ഉള്ള ഒരു താരത്തെ കുറച്ചു ബൂസ്റ്റൊടെ അവതരിപ്പിക്കണം എന്നൊരു ബാധ്യത ഉള്ള പോലെ പല സ്ഥലങ്ങളിലും അനുഭവപ്പെട്ടു. ഒരു പക്ഷേ ഉണ്ടയുടെ മേക്കിങ്ങുമായി കണ്ണൂർ സ്‌ക്വാഡിന് ഉള്ള പ്രധാന വ്യത്യാസം ഇതാണ്. പക്ഷെ ഒരു കണക്കിന് ഈ ഒരു നാടകീയത സിനിമക്ക് ഗുണകരമാവുന്നുണ്ട്.കൂടുതൽ പ്രേക്ഷകനെ തീയേറ്ററുകളിലേക് എത്തിക്കാൻ സിനിമയ്ക് ഇത് സഹായകമാവുന്നുണ്ട്.
റോണി-മുഹമ്മദ് ഷാഫി കൂട്ടുകെട്ടിലെ മികച്ച ഒരു സ്ക്രിപ്റ്റും പ്രതിഭാധനരായ അഭിനേതാക്കളും സുഷിൻ ശ്യാമിന്റെ ഗംഭീര മ്യൂസിക്കും റോബി വർഗീസ് രാജ് എന്ന പുതിയ സംവിധായകന്റെ വൃത്തിയുള്ള മേക്കിങ്ങും.. ഈ നാല് കാര്യങ്ങളുടെ കോമ്പിനേഷൻ ആണ് കണ്ണൂർ സ്‌ക്വാഡിന്റെ വിജയം.കുറ്റവും ശിക്ഷയും, ഉണ്ട എന്നീ ചിത്രങ്ങളുമായി ചെറിയ സാമ്യതകൾ തോന്നിയാലും ഈ രണ്ടു ചിത്രങ്ങളെക്കാൾ മുകളിൽ നിൽക്കുന്ന സിനിമ അനുഭവമാണ് കണ്ണൂർ സ്‌ക്വാഡ്.
എത്രയൊക്കെ വേണ്ടെന്നു വെച്ചാലും മമ്മൂക്കയെ കുറിച്ച് എടുത്തു പറയാതിരിക്കുന്നത് എങ്ങനെ.. ഈ മനുഷ്യന്റെ പ്രതിഭയെ കുറിച്ച് പറയേണ്ട കാര്യം ഇല്ല. എങ്കിലും കഥ കേട്ട ശേഷം ഈ സിനിമയിൽ അഭിനയിക്കാമെന്നും ഇത് പ്രൊഡ്യൂസ് ചെയാം എന്നും തീരുമാനിച്ച അദ്ദേഹത്തിന്റെ വിഷൻ,അത് അഭിനന്ദനാർഹമാണ്.72 വയസ്സുകാരൻ തന്നെക്കാൾ ഒരു 25 വയസ്സെങ്കിലും കുറഞ്ഞ ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് സ്‌ക്രീനിൽ. മറ്റു അഭിനേതാകളായ റോണി, അസീസ്, ശബരീഷ് വർമ എല്ലാവരും തന്നെ അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. ധൈര്യമായി ടിക്കറ്റ് എടുക്കാം കണ്ണൂർ സ്‌ക്വാഡിന്..
Comments
Post a Comment