നന്ദനം അല്ല പൃഥ്വിരാജിന്റെ ആദ്യ ചിത്രം.


പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച് പലരും പല കഥകളും പറയാറുണ്ട്. എന്തൊക്കെ ആയാലും ഈ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ രഞ്ജിത് സംവിധാനം ചെയ്ത നന്ദനം ആണ് നമ്മുടെ എല്ലാരുടേം മനസ്സിൽ വരുന്നത്. ഒരു മനോഹര ചിത്രമായിരുന്നു നന്ദനം. ഇപ്പോഴും ഒരുപാട് ആരാധകർ ഉള്ള ചിത്രമാണ് നന്ദനം. അക്കാലത്തു സ്ത്രീ പ്രേക്ഷകർക് ഒരുപാട് ഇഷ്ടപെട്ട ചിത്രം കൂടി ആയിരുന്നു നന്ദനം.2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രവും ഗാനങ്ങളും സൂപ്പർഹിറ്റ് ആയിരുന്നു.

ഒരു നടന്റെ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ആദ്യ ചിത്രം എങ്കിൽ സാങ്കേതികമായി 2002 സെപ്റ്റംബറിൽ പുറത്തിറങ്ങിയ "നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി" ആണ് പൃഥ്വിരാജിന്റെ ആദ്യ ചിത്രം. രാജസേനൻ അണിയിച്ചൊരുക്കിയ ചിത്രം ഒരു പരാജയ ചിത്രം ആയിരുന്നു.നന്ദനം നേരത്തെ ഷൂട്ട്‌ ചെയ്ത ചിത്രം ആണെങ്കിലും പല കാരണങ്ങളാൽ റിലീസ് നീണ്ടു പോകുകയായിരുന്നു.

പരാജയം ആണെങ്കിലും ആ രാജസേനൻ ചിത്രത്തിലെ ചില പാട്ടുകൾ അക്കാലത്തു ശ്രെദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ കൂടാതെ ഗായത്രി രഘുറാം,ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ്, കലാഭവൻ മണി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ തരികിട, ബിഗ്‌ബോസ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സാബു മോനും ഒരു വേഷത്തിൽ ഉണ്ടായിരുന്നു.

പരാജയം ആയ കൊണ്ട് ആവണം പീഥ്വിരാജിന്റെ സിനിമ പ്രവേശനത്തിന്റെ കഥകൾ പറയുമ്പോൾ ആരും തന്നെ ഈ ചിത്രത്തെ കുറിച് പരാമർശിക്കാറില്ല..ആ സിനിമയിലെ "പുഞ്ചിരി മൊട്ടിനു പൂവഴക് " എന്ന ഗാനം പൃഥ്വിരാജിന് ഒരുപാട് ആരാധികമാരെ സമ്മാനിച്ചിരുന്നു.സന്തോഷ് കേശവ്, ലേഖ ആർ നായർ എന്നിവരായിരുന്നു ആ ഗാനം ആലപിച്ചത്.

Comments