പ്രേം നസീറിന്റെ മുൻപിൽ സിഗരറ്റു വലിച്ച,ഗുരുത്വം ഇല്ലാത്ത മമ്മൂട്ടി.








1981-82 കാലഘട്ടം. മലയാള സിനിമയിൽ പിൽക്കാലത്തു നാഴിക കല്ലായിമാറിയ പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. പ്രേനസീർ, മധു,മമ്മൂട്ടി,മോഹൻലാൽ എന്നിങ്ങനെ വലിയ താരനിരയുള്ള ചിത്രമാണ്പടയോട്ടം. അന്നത്തെ സാധാരണ സിനിമകൾ ഒരു 10-15 ലക്ഷംരൂപക്ക് നിർമ്മിക്കുമ്പോൾ, നിർമാണ ചെലവ് 1 കോടി രൂപ കടന്ന ചിത്രമാണ്പടയോട്ടം. മലയാളത്തിലെ ആദ്യ 70mm ചിത്രം എന്ന ഖ്യാദി നേടിയ ചിത്രം കൂടിയാണ് പടയോട്ടം. മാത്രമല്ല മമ്മൂട്ടിയുടെ മകൻ ആയി മോഹൻലാൽ അഭിനയിച്ച ചിത്രവും പടയോട്ടം തന്നെ.

അന്നു താരതമ്യേനെ പുതിയ നടൻ ആയിട്ടും മമ്മൂട്ടിക്ക് ശക്തമായ വേഷമായിരുന്നു പടയോട്ടത്തിൽ. പ്രധാനപെട്ട വേഷത്തിൽ അഭിനയിക്കുന്നതിനാൽ പ്രധാനപെട്ട എല്ലാം നടന്മാരുടെ കൂടെയും മമ്മൂട്ടിക് കോമ്പിനേഷൻ സീൻസ് ഉണ്ടായിരുന്നു.അതു കൊണ്ട് അന്നു അദ്ദേഹത്തിന്റെ കാൾഷീറ്റ് ഓരോ മാസവും 15 ദിവസം വീതമായിരുന്നു.ഷൂട്ട്ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിലേക്ക് പുറപ്പെടും. ഒരിക്കൽ മമ്മൂട്ടി സാക്ഷാൽ പ്രേം നസീറിന്റെ കൂടെ ആയിരുന്നു നാട്ടിലേക് പുറപ്പെട്ടത്. ലൊക്കേഷൻ ആയ മലമ്പുഴയിൽ നിന്നും നസീർ സാറിന്റെ കാറിലെ പിന്സീറ്റിൽ ഒരുമിച്ച് ഇരുന്ന് എറണാകുളത്തേക്കാണ് യാത്ര.അന്നു ചെയിൻ സ്മോക്കർ ആയിരുന്ന മമ്മൂട്ടി കാറിൽ ഇരുന്നു തുടർച്ചയായി സിഗറേറ്റ് വലിക്കാൻ തുടങ്ങി. സിഗരറ്റ് വലിക്കാത്ത നസീർ സാർ ഒരു അനിഷ്ടവും പ്രകടിപ്പിച്ചില്ല.

മമ്മൂട്ടിയുടെ പുകവലിയെ കുറിച്ച് അന്നേ പലർക്കും പരാതി ഉണ്ടെങ്കിലും അദ്ദേഹം അക്കാലത്തു ഒരിക്കലും സ്വയം തിരുത്താൻ തയാറായിട്ടില്ല.

തന്റെ പുകവലി സഹിച്ചു മലമ്പുഴ മുതൽ സ്വന്തം കാറിൽ എറണാകുളതേക്ക് വന്ന നസീർ സാറിനെ കുറിച് മമ്മൂട്ടി തന്റെ ഓട്ടോബയോഗ്രാഫി ആയ ചമയങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വരികൾ ഇങ്ങനെയാണ്. "ഇവൻ ഗുരുത്വമില്ലാത്തവൻ ആണല്ലോ. എന്റെ മുൻപിൽ വെച്ച് ഇങ്ങനെ സിഗരറ് വലിയ്ക്കുന്നത് മര്യാദക്കേടല്ലേ എന്ന് അദ്ദേഹം ആലോചിച്ചിട്ടുണ്ടാവാം. പക്ഷേ ഞാൻ അതൊന്നും ചിന്തിച്ചതേയില്ല. ബാപ്പ ഒഴികെ മറ്റെല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ സിഗരറ്റു വലിയ്ക്കുമായിരുന്നു..."

Comments