മമ്മൂട്ടി വന്ന വഴി മറന്നുവോ?



"ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു , ആദരാഞ്ജലികൾ ജോർജ് സാർ." തന്റെ ഗുരുവിനെ നഷ്ടമായതിന്റെ വേദനയിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ് ഇത്.

മമ്മൂട്ടിയെ ഇന്നു കാണുന്ന മമ്മൂട്ടി ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആളുകൾ ആരൊക്കെ എന്നു ചോദിച്ചാൽ അതിൽ മുൻനിരയിൽ നിൽക്കുന്നവരിൽ പ്രധാനപെട്ട 3 പേരാണ് എംറ്റി വാസുദേവൻ നായർ, കെ.ജി ജോർജ്, ഐവീ ശശി. ശശിയേട്ടനെ നേരത്തെ തന്നെ നഷ്ടപെട്ട മമ്മൂട്ടിക് തന്റെ അടുത്ത ഗുരുവിനെ കൂടി നഷ്ടമായിരിക്കുന്നു.

ഒരിക്കലും സ്വയം ആവർത്തിക്കാതിരുന്നിട്ടുള്ള സംവിധായകൻ ആയിരുന്നു കെ.ജി ജോർജ്. അദ്ദേഹം ചെയ്ത ഇരുപതോളം ചിത്രങ്ങൾ തമ്മിൽ യാതൊരു സാമ്യവും പറയാൻ ഇല്ല.പക്ഷേ നടന്മാരുടെ കാര്യത്തിൽ ശ്രീ മമ്മൂട്ടിയെ അദ്ദേഹം പല തവണ സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്.

1980ലെ മേള,1982ൽ പുറത്തിറങ്ങിയ യവനിക,1983ലെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്,1987ലെ കഥയ്ക്കു പിന്നിൽ,1988ലെ മറ്റൊരാൾ,1998ൽ താൻ അവസാനം സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ഇതിലൊക്കെ മമ്മൂട്ടിയെ ആയിരുന്നു അദ്ദേഹം പ്രധാന വേഷത്തിൽ കാസ്റ്റ് ചെയ്തത്.അങ്ങനെ ഒരാളുടെ മരണത്തിൽ മമ്മൂട്ടിക് ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാകാം. പക്ഷേ സത്യത്തിൽ തന്റെ ഗുരുവിനോട് മമ്മൂട്ടി നീതി കാണിച്ചുവോ?

ശ്രീ എം എസ് അശോകൻ ജോർജ് സാർനെ കുറിച്ച് എഴുതിയ "ഫ്ലാഷ്ബാക്ക് എന്റെയും എന്റെ സിനിമയുടെയും "എന്ന പുസ്തകത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച് കെ.ജി ജോർജ് ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. അതിൽ മമ്മൂട്ടിയെ കുറിച്ചും വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹത്തിൽ വന്ന മാറ്റത്തെ കുറിച്ചും ചെറിയ വേദനയോടെ ജോർജ് സാർ പറഞ്ഞു വെക്കുന്നുണ്ട്.

1998ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശത്തിന്റെ ചിത്രീകരണത്തോട് ബന്ധപ്പെട്ട ഉണ്ടായ അനുഭവങ്ങൾ ആണ് തന്റെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചത് എന്നു അദ്ദേഹം പറയുന്നുണ്ട്. അത് പോലെ തന്നെ പ്രധാന വേഷത്തിൽ അഭിനയിച്ച മമ്മൂട്ടി എന്ന താരത്തിന്റെ രീതികൾ തനിക്ക് ഉൾകൊള്ളാവുന്നതിലും അപ്പുറം ആയിരുന്നെനും താൻ പണ്ട് കണ്ട മമ്മൂട്ടിയെ അല്ല ഈ ചിത്രത്തിന്റെ സമയത്ത് കണ്ടതെന്നും ജോർജ് സാർ പറയുന്നുണ്ട്. അഭിനേതാവ് സ്വന്തം താല്പര്യങ്ങൾക്കും ഇമേജിനും ഗുണകരമായി മാത്രം ക്യാമറക് മുൻപിൽ നടിക്കുന്നത് സിനിമക്ക് ഗുണകരമാവില്ലെന്നും ഇത്തരം അനുഭവം ആണ് തനിക്ക് മമ്മൂട്ടിയിൽ നിന്ന് ഉണ്ടായതെന്നും ആ മഹത്തായ കലാകാരൻ വിഷമത്തോടെ പറയുന്നുണ്ട്.ഇങ്ങനെ ഉപാധികൾക് വിധേയമായി സിനിമ ചെയ്യാനുള്ള താല്പര്യമില്ലായ്മയും പ്രൊഡക്ഷൻ കോസ്റ്റിന്റെ വർധനവും സിനിമ ലോകത്തു നിന്നും ആ കലാകാരനെ അകറ്റി.. പക്ഷേ തലമുറകൾ കഴിഞ്ഞാലും പ്രസക്തമായി നിൽക്കുന്ന സിനിമകൾ ചെയ്താണ് അദ്ദേഹം വിടവാങ്ങിയത്...പ്രണാമം..

Comments

  1. വെറുതെ ഓരോ നുണ പറയല്ലേ ബ്രോ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി..

      Delete

Post a Comment