മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ 28നു റിലീസ് ഉറപ്പിച്ചിരിക്കുകയാണ്. കാര്യമായ വൗ ഫാക്ടറുകൾ ഒന്നും പറയാൻ ഇല്ലാത്ത ചിത്രം അതിന്റെ റിയലിസ്റ്റിക് ട്രീറ്റ്മെന്റ് കൊണ്ട് മാത്രമായിരിക്കും കയ്യടി നേടാൻ സാധ്യത. എന്നാൽ ഇപ്പോ കണ്ടു വരുന്ന ഒരു ട്രെൻഡ് അനുസരിച് അത്ര റിയലിസ്റ്റിക് ആയിട്ട് എടുക്കുന്ന പടങ്ങളെക്കാൾ കൂടുതൽ തിയേറ്റർ വിജയം നേടുന്നത് ഡ്രാമറ്റിക് ആയിട്ട് എടുക്കുന്ന പടങ്ങളാണ്. ഏറ്റവും വലിയ ഉദാഹരണം ആണ് Rdx ന്റെ വൻവിജയം.
തിയേറ്ററിൽ തന്നെ കാണണം എന്നു പ്രേക്ഷകന് ഫീൽ ചെയുന്ന ചിത്രങ്ങൾ മാത്രേ വിജയം ആകുന്നുള്ളൂ.ബാക്കി സിനിമകൾ ഒകെ ഇത്തിരി കാത്തിരുന്നാൽ ottയിൽ വരുമല്ലോ. അപ്പോ കാണാം എന്നാണ് എല്ലാരുടേം ചിന്ത.ഇങ്ങനെ ഒരു സാഹചര്യം ഉള്ളപ്പോഴാണ് ടിനു പാപ്പച്ചന്റെ ചാക്കോച്ചൻ ചിത്രം ചാവേർ, കണ്ണൂർ സ്‌ക്വാഡുമായി ക്ലാഷ് റിലീസ് വരുന്നത്. ട്രൈലറുകൾ താരതമ്യം ചെയ്താൽ ചാവേറിന്റെ ട്രൈലെർ ആണ് ഗംഭീരം. ഒരു കാര്യം ഉറപ്പാണ് ചാവേർ തിയേറ്ററിൽ കണ്ടാൽ കൊടുക്കുന്ന കാശ് മുതലാകും. അത്ര കിടിലൻ മേക്കിങ് ആണ്.
വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രത്തിന്റെ തിരക്കഥ നടൻ ജോയ് മാത്യൂന്റെ ആണ്. നേരത്തെ തീരുമാനിച്ച റിലീസ് ഡേറ്റ് ആയ 21നു ചിത്രം റിലീസ് ചെയ്യാത്ത കൊണ്ട് ഇനി എന്തായാലും 28നു റിലീസ് ആവാൻ തന്നെ ആണ് സാധ്യത.ചാവേറിനെ മറികടക്കാൻ നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയുന്ന കണ്ണൂർ സ്‌ക്വാഡിന് സാധിക്കണം എങ്കിൽ അത് പ്രേക്ഷകന് അത്രക് ഗംഭീര അനുഭവം സമ്മാനിക്കുന്ന ചിത്രം ആയിരിക്കണം.എന്തായാലും ഈ അടുത്ത് വന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.വരാനിരിക്കുന്ന ഈ 2 ചിത്രങ്ങൾക്കും വിജയാശംസകൾ..
Comments
Post a Comment