കണ്ണൂർ സ്‌ക്വാഡ് മൂവിയുടെ പ്രൊമോഷൻ പരിപാടിയിൽ തന്റെ പുതിയ ചിത്രം ബസൂകയെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.പഴയകാല തിരക്കഥാകൃത്തു കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് ആണ് ബസൂക്കയുടെ സംവിധായകൻ.
ഡീനോ കുറേ നാളുകളായി ഒരു കഥ പറയട്ടെ എന്നു പറഞ്ഞു തന്നെ സമീപിക്കാറുണ്ടായിരുന്നെനും അവസാനം കഥ കേട്ടപ്പോൾ തനിക് ഇഷ്ടമായെന്നും മമ്മൂട്ടി പറഞ്ഞു. ആര് സംവിധാനം ചെയ്യും എന്നുള്ള ഡിസ്കഷൻ വന്നപ്പോൾ ഡീനോയോട് തന്നെ സംവിധാനം ചെയ്യാൻ മമ്മൂട്ടി നിർബന്ധിക്കുകയായിരുന്നു. ഇനി ബാക്കി സ്‌ക്രീനിൽ വരുമ്പോ അറിയാം എന്നു ഹാസ്യരൂപേണ പറഞ്ഞ മമ്മൂട്ടി പക്ഷേ ഡീനോയെ പുകഴ്ത്താനും മറന്നില്ല. അവന്റെ മനസ്സിൽ സിനിമയുടെ ഓരോ ഫ്രെയിം ബൈ ഫ്രെയിം ഉണ്ടെന്നു മമ്മൂക്ക പറഞ്ഞു നിർത്തി.
മലയാള സിനിമ ഇതുവരെ കാണാത്ത ജോണർ ആയിരിക്കും ബസൂക എന്നാണ് ഇതുവരെ ഉള്ള അപ്ഡേറ്റ്കളിൽ നിന്നും വ്യക്തമാകുന്നത്. വീഡിയോ ഗെയിം ബേസ് ചെയ്തുള്ള സ്റ്റോറി ആണെന്നു ആണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ.പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു നല്ല റീച് ആണ് കിട്ടിയത്.ചിത്രത്തിൽ ബാബു ആന്റണി ഉണ്ടെന്നും അദ്ദേഹവും മമ്മൂക്കയുമായി ഗംഭീര ഫൈറ്റ് ഉണ്ടെന്നുമൊക്കെയാണ് പുറത്തു വരുന്ന റൂമറുകൾ.റോഷാക്കിനു ശേഷം മിഥുൻ മുകുന്ദൻ മ്യൂസിക് ചെയുന്ന ചിത്രം കൂടിയാണ് ബസൂക..
Comments
Post a Comment