ഫഹദ് ഫാസിൽ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞു ലാൽജോസ്




 മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ശ്രീ. ലാൽജോസ്.കമലിന്റെ അസിസ്റ്റന്റ് ആയിരുന്ന ലാൽജോസ് 1998ൽ റിലീസ് ചെയ്ത ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകൻ ആകുന്നത്.അന്നു മുതൽ ഇന്നു വരെ എണ്ണം പറഞ്ഞ സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് ലാൽജോസ് .

ഇപ്പോൾ ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലൂടെ മനസ്സ് തുറക്കുകയാണ് അദ്ദേഹം.2006ൽ പുറത്തിറങ്ങി ഗംഭീര വിജയം നേടിയ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിനു ശേഷം ഏത് ചിത്രം ചെയ്യണം എന്ന ആലോചനയിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം ചെയ്യണം എന്നു താൻ ആഗ്രഹിച്ചതായും അത് നടക്കാതെ പോയെന്നും അദ്ദേഹം വ്യക്തമാക്കി. മദർ ഇന്ത്യ എന്ന് പേരിട്ടിരുന്ന ആ ചിത്രത്തിന്റെ കഥ കേട്ട് ഒരുപാട് നിർമാതാക്കൾ ആ ചിത്രം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഫഹദ് ആണ് നായകൻ എന്നറിഞ്ഞപ്പോൾ എല്ലാവരും പിൻവാങ്ങിയതാണ് എന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ്സ്‌മേറ്റ്സ്ന് ശേഷം ലാൽജോസ് ചെയ്ത ചിത്രം അറബികഥ ആയിരുന്നു.പിൽക്കാലത്തു 2011ൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രം ചാപ്പാകുരിശിൽ മദർ ഇന്ത്യയുടെ കഥയിലെ ഒരു എലമെന്റ് യാദൃശ്ചികമായി വരികയും അതോടെ തന്റെ മദർ ഇന്ത്യ എന്നെന്നേക്കും ആയി ഉപേക്ഷിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Comments