മറ്റൊരു ദുരന്തമാകുമോ കണ്ണൂർ സ്‌ക്വാഡ്?


 മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ്‌ കണ്ണൂർ സ്‌ക്വാഡ്. തന്റെ കരിയറിൽ അദ്ദേഹം മുടങ്ങാതെ ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ് ഏതെങ്കിലും നവാഗത സംവിധായകനെ മലയാള സിനിമക്ക് സംഭാവന ചെയ്യുക എന്നത്. ലാൽജോസ്, ആഷിഖ് അബു, അമൽ നീരദ്, അൻവർ റഷീദ്... പ്രതിഭാധനരുടെ ആ ലിസ്റ്റ് നീട്ടുകയാണ് മമ്മൂട്ടി.

കണ്ണൂർ സ്‌ക്വാഡിലൂടെ വരുന്ന പുതിയ സംവിധായകൻ ആണ് റോബി വർഗീസ് രാജ്.മമ്മൂട്ടിയുടെ പുതിയ നിയമം, ദി ഗ്രേറ്റ്‌ ഫാദർ തുടങ്ങിയ സിനിമകളുടെ സിനിമാട്ടോഗ്രാഫർ ആയിരുന്ന റോബി, പ്രശസ്ത നടൻ റോണി ഡേവിഡിന്റെ സഹോദരനാണ്.റോണിയും മുഹമ്മദ്‌ ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയുന്നത് എന്ന് കേട്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിൽ ആയിരുന്നു.

എന്നാൽ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച റിലീസ് ചെയ്ത ട്രൈലർ സമ്മിശ്ര പ്രതികരണം ആണ് ഉണ്ടാക്കിയത്. ബിജിഎം ഗംഭീരമായി തോന്നിയെങ്കിലും നമ്മൾ എവിടൊക്കെയോ കണ്ട് പരിചയിച്ച സ്റ്റോറിയും സീനുകളും ആണെന്നു തോന്നി. മമ്മൂട്ടിയുടെ തന്നെ ഉണ്ടയുടെയും ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയും എന്ന മൂവിയുടേം ഒരു കോമ്പിനേഷൻ പോലെയാണ് ട്രൈലർ പലർക്കും അനുഭവപ്പെട്ടത്. തമിഴ് സിനിമ തീരൻ പോലെ അനുഭവപ്പെട്ടു എന്ന് പറഞ്ഞവരും ഒരുപാടുണ്ട്.

സെപ്റ്റംബർ 28നു റിലീസ് ചെയ്യാനിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ്ന് തിയേറ്ററിൽ നേരിടാൻ ഉള്ളത് കുഞ്ചാക്കോ ബോബന്റെ ചാവേർ പോലെ ഉള്ള ആക്ഷൻ പാക്കഡ്‌ സിനിമകളെ ആണ്.ഒരുപാട് റിയലിസ്റ്റിക് സിനിമ കണ്ടു മടുത്ത പ്രേക്ഷകർ കണ്ണൂർ സ്‌ക്വാഡ് എങ്ങനെ സ്വീകരിക്കും എന്ന് കണ്ടു തന്നെ അറിയണം.പ്രേക്ഷകരെ പിടിച്ചു ഇരുത്തുന്ന കാര്യമായ ഒന്നും ഇല്ലെങ്കിൽ പെട്ടെന്ന് ഹോൾഡ് ഓവർ ആവാൻ സാധ്യത ഉണ്ട് കണ്ണൂർ സ്‌ക്വാഡ്.

Comments