മലയാളത്തിൽ തുടരെ തുടരെ പരാജയം ഏറ്റുവാങ്ങികൊണ്ടിരുന്ന മോഹൻലാലിൻറെ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രമാണ് എൽജെപിയുടെ മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്തു വിട്ട ഗ്ലിംസ് വിഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായെങ്കിലും മൂവിയുടെ സ്വഭാവും എന്തായിരിക്കും എന്ന് പലർക്കും ആശങ്കയുണ്ട്. ജയ്ലറിലെ മാത്യൂന്റെ മാസ്സ് കണ്ടു കയ്യടിച്ച മോഹൻലാൽ ഫാൻസ് പക്ഷേ ഈ മൂവിയുടെ കാര്യത്തിൽ ചെറിയ സംശയത്തിലാണ്. എൽജെപി എന്ന പേര് തന്നെയാണ് കാരണം.എന്തെന്നാൽ അദ്ദേഹം ഓഡിയന്സിനെ മനസ്സിൽ കണ്ടിട്ടല്ല പടം ചെയുന്നത്. താൻ എന്ത് ചെയുന്നോ അത് പ്രേക്ഷകർ കാണണം, ആസ്വദിക്കണം എന്ന് വാശി പിടിക്കുന്ന ആളാണ്.നരസിംഹത്തിൽ നടൻ വിജയകുമാറിന്റെ ഡയലോഗ് ഓർമ ഇല്ലേ?"അവതാരപ്പിറവികളുടെ മുഴുവൻ രൗദ്ര ഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പൊ പേര് നരസിംഹം എന്നാണ് ". ഈ രീതിയിൽ ഉള്ള ഇൻട്രോഡക്ഷൻ സീൻ ഒന്നും ഒരു എൽജെപി മൂവിയിൽ പ്രതീക്ഷിക്കേണ്ടതില്ല.
ഗ്ലിംസ് വീഡിയോ കണ്ടപ്പോൾ പലർക്കും തോന്നിയത് ഇതൊരു പ്രത്യേക ജോണറിലുള്ള ചിത്രമായിട്ടാണ്. ഔട്ട് ആൻഡ് ഔട്ട് മാസ്സ് പടത്തേക്കാൾ ഉപരി ഇതൊരു ആമേൻ പോലെ കുറച്ചു ഹ്യൂമർ എലമെന്റ്സ് കൂടെ ഉള്ള ചിത്രമായി വിലയിരുത്തിയവർ ഉണ്ട്. എന്നാൽ ഈ ചിത്രത്തിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത ടിനു പാപ്പച്ചൻ മുതൽ വിജയ് ബാബു വരെ ഇതൊരു ഗംഭീര മാസ്സ് ചിത്രമാണെന്നു പറയുന്നു.അതിലാണ് ഫാൻസിന്റെ പ്രതീക്ഷ.എന്തായാലും എൽജെപി ആയ കൊണ്ട് കണ്ടറിയണം!കാരണം മമ്മൂട്ടിയെ പോലെ ഒരു താരത്തിനെ കയ്യിൽ കിട്ടിയിട്ടും അദ്ദേഹത്തിന്റെ താര പരിവേഷം ഒട്ടും ഉപയോഗിക്കാതെ കഥാപാത്രം മാത്രമായി നന്പകൽ നേരത്തു മയക്കത്തിൽ ഉപയോഗിച്ച ആളാണ് എൽജെപി.എന്തായാലും മലൈക്കോട്ടൈ വാലിബൻ അങ്ങനെ ആവരുതെ എന്നാണ് ഫാൻസിന്റെ പ്രാർത്ഥന.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയും സെഞ്ച്വറി ഫിലിംസ്, മാക്സിലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.റിലീസ് ദിവസം കളക്ഷൻ റെക്കോർഡ് ഇടാൻ സാധ്യത ഉള്ള ഈ ചിത്രം 2024 ജനുവരി 25നാണു തീയേറ്ററുകളിൽ എത്തുന്നത്. എന്തായാലും കാത്തിരിക്കാം ആ വിസ്മയത്തിനായി...
Comments
Post a Comment