മലയാള സിനിമയിലെ ജീവിച്ചിരിക്കുന്ന ലെജൻഡിന് ഇന്നു നവതി ആഘോഷം.ഒരു അധ്യാപകനായി തന്റെ കരിയർ ആരംഭിച്ച മധു സാർ ആ ജോലി ഉപേക്ഷിച്ച് ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിലേക് വണ്ടി കയറി. ആദ്യ ചിത്രം നിണമണിഞ്ഞ കാൽപാടുകൾ തൊട്ടു ഇങ്ങോട്ട് നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.
മലയാള സിനിമയിലെ കൂടാതെ 1969ൽ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിൽ അദ്ദേഹം പ്രധാന വേഷത്തിൽ തന്നെ അഭിനയിച്ചു. ബോളിവുഡ് ആക്ടർ അമിതാബ് ബച്ഛന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു അത്.അഭിനയം മാത്രമല്ല സംവിധാനത്തിലും നിർമാണത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിനായി.അദ്ദേഹം നിർമിച്ച മിനി എന്ന ചിത്രം 1995ൽ നാഷണൽ അവാർഡ് നേടുകയുണ്ടായി.
2004ൽ സംസ്ഥാനം ജെ.സി ഡാനിയേൽ അവാർഡ് നൽകി ബഹുമാനിച്ച മധു സാർനെ 2013ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു.ചെമ്മീൻ, സ്വയംവരം,ഭാർഗവീനിലയം എന്നിവയാണ് ഏറ്റവും ശ്രദ്ധേയ ചിത്രങ്ങൾ.
Comments
Post a Comment